Get Updates
Get notified of breaking news, exclusive insights, and must-see stories!

ജപ്പാന്‍ പദ്ധതി: സിപിഎം മാപ്പു പറയണമെന്ന് മന്ത്രി

തിരുവനന്തപുരം: ജപ്പാന്‍ ശുദ്ധജലപദ്ധതിയെ ചൊല്ലി തനിക്കെതിരെ കള്ളപ്രചാരണം നടത്തിയ സിപിഎം മാപ്പു പറയണമെന്ന് ജലസേചന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസ് കൊടുത്ത ജിന്‍ഡാള്‍ സോ ലിമിറ്റഡ് കമ്പനി രേഖാമൂലം മാപ്പു പറഞ്ഞതായി മന്ത്രി അറിയിച്ചു. കമ്പനി മന്ത്രിക്കു നല്‍കിയ ക്ഷമാപണ കത്തിന്റെ പകര്‍പ്പ് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്കു വിതരണം ചെയ്തു.

കമ്പനി നല്‍കിയ കേസ് ഹൈക്കോടതി തള്ളിയ ശേഷവും വിധി തനിക്കെതിരാണെന്ന് കുപ്രചാരണം നടത്തി തന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിച്ച സിപിഎമ്മും ഡിവൈഎഫ്ഐയും അതിനു നേതൃത്വം നല്‍കിയ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണം. തങ്ങളുടെ ധാര്‍മികതയും വിശ്വാസ്യതയും നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സിപിഎം മാപ്പു പറയണം. അല്ലെങ്കില്‍ താന്‍ നിയമനടപടി സ്വീകരിക്കും.

ജിന്‍ഡാള്‍ കമ്പനിയുടെ കേസ് ഹൈക്കോടതി തള്ളിയത് ഒക്ടോബര്‍ 24നാണ്. എന്നാല്‍ ഹൈക്കോടതി വിധി തനിക്കെതിരാണെന്ന കുപ്രചാരണവുമായി തന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 28ന് ഡിവൈഎഫ്ഐ ധര്‍ണ നടത്തി. നവംബര്‍ ഏഴിനും ഡിവൈഎഫ്ഐ വീണ്ടും ധര്‍ണ സംഘടിപ്പിച്ചു. ഹൈക്കോടതി വിധിയുടെ പേരില്‍ വ്യാജപ്രചാരണം നടത്തുന്നത് ശരിയാണോ?

ഇതുവരെ ചെയ്തതെല്ലാം ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കരാര്‍ ലഭിക്കാനായിരുന്നുവെന്ന് ജിന്‍ഡാള്‍ സോ ലിമിറ്റഡ് കമ്പനി സമ്മതിച്ചിരിക്കെ അവര്‍ക്കു വേണ്ടി പ്രചാരണം നടത്തിയ സിപിഎം കള്ളക്കളി നടത്തി തിരുവനന്തപുരത്തെ ജനങ്ങളുട കുടിവെള്ളം മുട്ടിക്കാനാണ് ശ്രമിച്ചത്. 43 ലക്ഷം പേര്‍ക്കു വെള്ളം കൊടുക്കുന്ന പദ്ധതി ഒരു കമ്പനിക്കു വേണ്ടി മുടക്കാന്‍ സിപിഎം ശ്രമിച്ചത് ശരിയായില്ല. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനാണ് താന്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. ഹൈക്കോടതി വിധിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തിയതിനു കോടതി ഇടപെടണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+