ബീഹാറില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് ഞായറാഴ്ച
പട്ന: കനത്ത സുരക്ഷാസന്നാഹങ്ങള്‍ക്കിടെ ബീഹാറിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് നവംബര്‍ 13 ഞായറാഴ്ച നടക്കും.
57 നിയമസഭാ മണ്ഡലങ്ങളിലേക്കായി 494 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 1.17 കോടി വോട്ടര്‍മാര്‍ ഞായറാഴ്ച തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും.
ആര്‍ജെഡി, ജെഡിയു, സമാജ്വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമാരും റാബ്റി ദേവി മന്ത്രിസഭയിലുണ്ടായിരുന്ന ഒരു സംഘം മന്ത്രിമാരും ഞായറാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ വിധി തേടുന്നുണ്ട്.
മാവോയിസ്റുകള്‍ വോട്ടെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം നല്‍കിയിരുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷാസന്നാഹങ്ങളാണ് വോട്ടെടുപ്പിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 11 ജില്ലകളിലായി 12,786 പോളിംഗ് സ്റേഷനുകളില്‍ നടക്കുന്ന വോട്ടെടുപ്പില്‍ പാരാമിലട്ടറി, പൊലീസ് വിഭാഗങ്ങളില്‍ പെട്ട 72,000 പേരെ സുരക്ഷാചുമതലകള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.
വോട്ടെടുപ്പിന് മുന്നോടിയായി ബീഹാറിനോട് ചേര്‍ന്നുള്ള പശ്ചിമബംഗാള്‍, നേപ്പാള്‍ അതിര്‍ത്തികള്‍ അടച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന ദിവസം അതിര്‍ത്തി അടക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ബൂത്തു പിടിച്ചെടുക്കുന്നവര്‍ക്കു നേരെ കണ്ടാലുടന്‍ വെടി വയ്ക്കാന്‍ ഉത്തരവുണ്ട്. പൊലീസ് സേനയും വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ പട്രോളിംഗ് നടത്തും. നദികളില്‍ അതിര്‍ത്തി രക്ഷാസേന പട്രോളിംഗ് നടത്തും. നാല് വ്യോമസേനാ ഹെലികോപ്റ്ററുകളും വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ക്കു മേലെ നിരീക്ഷണം നടത്തും.
റോയല്‍ നേപ്പാളീസ് സൈന്യം ബീഹാറിനോട് ചേര്‍ന്നുള്ള നേപ്പാള്‍ അതിര്‍ത്തിയിലും ശാസ്ത്രസീമാ ബാല്‍ ഇന്ത്യന്‍ അതിര്‍ത്തിയിലും വോട്ടെടുപ്പ് ദിവസം പട്രോളിംഗ് നടത്തും.












Click it and Unblock the Notifications