ജാര്‍ഖണ്ഡില്‍ മാവോയിസ്റ് ആക്രമണം: ആറ് മരണം
ഗിരിധി(ജാര്‍ഖണ്ഡ്): ജാര്‍ഖണ്ഡിലെ പച്ചാമ്പയിലെ ഹോം ഗാര്‍ഡ് പരിശീലന കേന്ദ്രത്തിനു നേരെ മാവോയിസ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു.
നവംബര്‍ 12 ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. അഞ്ചു പേര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഗുരുതരമായ പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ വച്ചു മരിച്ചു. മരിച്ചവരില്‍ ആറു പേര്‍ ഹോംഗാര്‍ഡുകളും രണ്ടു പേര്‍ നാട്ടുകാരുമാണ്.
നൂറിലേറെ പേര്‍ വരുന്ന മാവോയിസ്റ് സംഘം പരക്കെ വെടിവച്ചതിനു ശേഷം പരിശീലനകേന്ദ്രത്തില്‍ നിന്നും 183 റൈഫിളുകളും രണ്ടു പിസ്റളുകളും 2500 തിരകളും കവര്‍ന്നു. പൊലീസ് പിന്തുടര്‍ന്നെങ്കിലും ഇവരെ പിടികൂടാനായില്ല.












Click it and Unblock the Notifications