കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോണിക്കാ ബേദിയെ സിബിഐ ചോദ്യം ചെയ്തു

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്: പാസ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ച കേസുമായി ബന്ധപ്പെട്ട് അധോലോക രാജാവ് അബു സലീമിന്റെ കാമുകി മോണിക്ക ബേദിയെ ഹൈദരാബാദില്‍ സിബിഐ ചോദ്യം ചെയ്തു.

നവംബര്‍ 11 വെള്ളിയാഴ്ച മുംബൈയില്‍ നിന്നും ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് മോണിക്ക ബേദിയെ ഹൈദരാബാദിലേക്ക് കൊണ്ടുവന്നത്. ഇവരെ കോടിയിലെ സിബിഐ ഓഫീസിലാണ് രാത്രി പാര്‍പ്പിച്ചത്. കനത്ത സുരക്ഷാഏര്‍പ്പാടുകളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരുന്നത്.

2001ല്‍ ആന്ധ്രയിലെ കുര്‍ണൂലില്‍ നിന്നും വ്യാജപേരും മേല്‍വിലാസവും നല്‍കി മോണിക്ക പാസ്പോര്‍ട്ട് സംഘടിപ്പിച്ചുവെന്നതാണ് കേസ്. ഇവരെ ശനിയാഴ്ച സെക്കന്തരാബാദിലെ സിബിഐ പ്രത്യേക കോടതി ജഡ്ജിയുടെ വീട്ടില്‍ ഹാജരാക്കും.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420, 471, 468 വകുപ്പുകള്‍ പ്രകാരവും ശിക്ഷാനിയമത്തിലെ13(2), 13(1ഡി) വകുപ്പുകള്‍ പ്രകാരവും പാസ്പോര്‍ട്ട് നിയമത്തിലെ 12(1ബി) വകുപ്പു പ്രകാരവുമാണ് മോണിക്കക്കെതിരെ കേസെടുത്തിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X