കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോണിക്കയെ നവംബര്‍ 25 വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്: അധോലോക രാജാവ് അബു സലീമിന്റെ കാമുകി മോണിക്ക ബേദിയെ സിബിഐ പ്രത്യേക കോടതി നവംബര്‍ 25 വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു.

കനത്ത സുരക്ഷാസന്നാഹങ്ങള്‍ക്ക് നടുവില്‍ പ്രത്യേക കോടതി ജഡ്ജി സി.വി സുബ്രഹ്മണ്യത്തിന്റെ വസതിയിലാണ് മോണിക്കയെ ഹാജരാക്കിയത്. ഇവരെ പിന്നീട് ചഞ്ചല്‍ഗുഡ ജയിലിലേക്ക് കൊണ്ടുപോയി. മോണിക്കയുടെ അഭിഭാഷകര്‍ക്ക് അവരെ ജയിലില്‍ ചെന്ന് കാണാന്‍ ജഡ്ജി അനുവാദം നല്‍കിയിട്ടുണ്ട്.

മോണിക്കാ ബേദിക്കു വേണ്ടി വാദിക്കാന്‍ നാലംഗ അഡ്വേക്കേറ്റുമാരുടെ സംഘം മുംബൈയില്‍ നിന്നും ഹൈദരാബാദിലെത്തിയിരുന്നു. ഇവരില്‍ രണ്ട് അഡ്വേക്കേറ്റുമാര്‍ മോണിക്കയെ എപ്പോഴാണ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നത് എന്നറിയാന്‍ സാധിക്കുമോയെന്നറിയാന്‍ സിബിഐ ഓഫീസിലെത്തിയിരുന്നു. എന്നാല്‍ ഇവരെ സുരക്ഷാഉദ്യോഗസ്ഥര്‍ അകത്തേക്ക് കടക്കാന്‍ അനുവദിച്ചില്ല. അഡ്വേക്കേറ്റുമാരുടെ അഭ്യര്‍ത്ഥന സിബിഐ നിരസിച്ചതിനെ തുടര്‍ന്ന് ഇവര്‍ തിരിച്ചുപോയി. മറ്റു രണ്ടുപേര്‍ മോണിക്കയെ ഹാജരാക്കാനിരുന്ന മജിസ്ട്രേറ്റ് കോടതിയിലേക്ക് പോയി.

പോര്‍ച്ചുഗലില്‍ നിന്നും മുംബൈയിലേക്ക് കൊണ്ടുവന്ന മോണിക്കയെ പാസ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ച കേസുമായി ബന്ധപ്പെട്ടാണ് ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X