നാരായണന്റെ ചിതാഭസ്മം തിങ്കളാഴ്ച കൊണ്ടുവരും
ദില്ലി: അന്തരിച്ച മുന്‍രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ ചിതാഭസ്മം നവംബര്‍ 14 തിങ്കളാഴ്ച ഹരിദ്വാറിലേക്കും തുടര്‍ന്ന് കേരളത്തിലേക്കും കൊണ്ടുപോകും. ദില്ലിയില്‍ നിന്നും ഒരു ഔദ്യോഗിക വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
നാരായണന്റെ ഔദ്യോഗിക വസതിയില്‍ നിന്നും രാവിലെ ആറു മണിക്കുള്ള ശതാബ്ദി എക്സ്പ്രസിലാണ് ചിതാഭസ്മം ഹരിദ്വാറിലേക്ക് കൊണ്ടുപോകുക. അവിടെ നിന്നും ചിതാഭസ്മം ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ തിരുവനന്തപുരത്തേക്കും തുടര്‍ന്ന് വൈകീട്ട് റോഡ് മാര്‍ഗം കോട്ടയത്തേക്കും കൊണ്ടുപോകും. പിറ്റേന്നാണ് നാരായണന്റെ ജന്മസ്ഥലമായി ഉഴവൂരിലേക്ക് ചിതാഭസ്മം കൊണ്ടുപോവുക.












Click it and Unblock the Notifications