Get Updates
Get notified of breaking news, exclusive insights, and must-see stories!

നവംബര്‍ 21ന് പ്രത്യേക നിയമസഭാ സമ്മേളനം

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ ചിതാഭസ്മം നവംബര്‍ 14ന് തിരുവനന്തപുരത്തു കൊണ്ടുവരും. കെ.ആര്‍.നാരായണന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി നവംബര്‍ 21 ന് കേരള നിയമസഭയുടെ പ്രത്യേക നിയമസഭാ സമ്മേളനം ചേരും.

പ്രത്യേക മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ഒരു ദിവസത്തെ സമ്മേളനത്തിന് ശേഷം സഭ പിരിയും.

ഡല്‍ഹിയില്‍ വച്ച് റവന്യൂ മന്ത്രി കെ.എം.മന്ത്രി കെ.എം.മാണിയും പട്ടിക ജ-ാതി-പട്ടിക വര്‍ഗ വികസന മന്ത്രി എ.പി.അനില്‍ കുമാറും ചേര്‍ന്ന് ചിതാഭസ്മം ഞായറാഴ്ച ഉച്ചയ്ക്ക് ഏറ്റുവാങ്ങും. തിങ്കളാഴ്ച കേരളത്തില്‍ കൊണ്ടുവരുന്ന ചിതാഭസ്മം തിരുവനന്തപുരത്തും കോട്ടയത്തും പൊതുദര്‍ശനത്തിന് വയ്ക്കും. തിരുവനന്തപുരത്ത് ഡര്‍ബാര്‍ ഹാളിലാണ് ചിതാഭസ്മം പൊതുദര്‍ശനത്തിന് വയ്ക്കുന്നത്. രണ്ടു മണിക്കൂര്‍ സമയത്തേക്കാണ് പൊതുദര്‍ശനത്തിന് വയ്ക്കുന്നത്.

പിന്നീട് പ്രത്യേക വാഹനത്തില്‍ ചിതാഭസ്മം എം.സി.റോഡുവഴി ഉഴവൂരിലേക്ക് കൊണ്ടുപോകും. കുടുംബാംഗങ്ങളുടെ ആഗ്രഹ പ്രകാരം നാരായണന്റെ മാതാപിതാക്കളെ സംസ്കരിച്ച സ്ഥലത്ത് ചിതാഭസ്മം സൂക്ഷിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+