Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുണ്ടാനിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരേയും അമര്‍ച്ച ചെയ്യാനായി സര്‍ക്കാര്‍ തയ്യാറാക്കിയ ഗുണ്ടാനിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നവംബര്‍ 12 ശനിയാഴ്ച രാവിലെ നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഷപ്പ് ഹൗസിന് നേരെയുണ്ടായ ആക്രമണം വളരെ നീചമാണ്. സര്‍ക്കാര്‍ ആക്രമണത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കേസില്‍ ഉള്‍പ്പെട്ട ഏതാനും പ്രതികളെ അറസ്റ് ചെയ്തിട്ടുണ്ട്. മറ്റുളളവരെ എത്രയും വേഗം അറസ്റ് ചെയ്യും. ബിഷപ്പ് ഹൗസിനു സമീപത്തെ മാഫിയാ സംഘങ്ങളെ അടിച്ചൊതുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗതാഗതമന്ത്രി എന്‍.ശക്തനും ബിഷപ്പ്ഹൗസ് സന്ദര്‍ശത്തിന് എത്തിയ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+