Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് എസ് എല്‍ഡിഎഫ് വിട്ടു: കരകുളം

തിരുവനന്തപുരം: ഇടതു മുന്നണിയുമായുള്ള ബന്ധം വിച്ഛേദിച്ചതായി കോണ്‍ഗ്രസ് (എസ്) ആക്ടിംഗ് പ്രസിഡന്റ് കരകുളം പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള അറിയിച്ചു. തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.എസ്. ശിവകുമാറിന്റെ വിജയത്തിനായി പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ 12 ശനിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ ബോഡി യോഗമാണ് ഈ തീരുമാനമെടുത്തത്. കോണ്‍ഗ്രസ് എസ് ആയി തുടരുന്നതില്‍ പ്രസക്തിയില്ല. കോണ്‍ഗ്രസില്‍ ചേരുന്ന കാര്യത്തെ പറ്റി ആലോചിക്കും. വൈകിട്ട് വീണ്ടും ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും കരകുളം പറഞ്ഞു.

കോണ്‍ഗ്രസ് എസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് കടന്നപ്പള്ളി രാമചന്ദ്രനെ പുറത്താക്കിയതായും കരകുളം കൃഷ്ണപിള്ളയെ ആക്ടിംഗ് പ്രസിഡന്റായി തിരഞ്ഞെടുത്തതായും കരകുളത്തെ അനുകൂലിക്കുന്നവര്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് എസ് പിളര്‍ന്നതായുള്ള വാര്‍ത്തകള്‍ കടന്നപ്പള്ളി നിഷേധിക്കുകയും തങ്ങള്‍ ഇപ്പോഴും ഇടത് മുന്നണിക്കൊപ്പമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+