വോള്‍കര്‍: അന്വേഷണത്തില്‍ വിശ്വാസതയില്ലെന്ന് വെങ്കയ്യ
തിരുവനന്തപുരം: വോള്‍കര്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങളെ കുറിച്ച് അന്വേഷണത്തിന് നിയോഗിക്കപ്പെട്ടിരിക്കുന്ന ജസ്റിസ് ആര്‍.എസ്.പഥകിനു മുന്നില്‍ നിയമപരമായ തടസങ്ങളുണ്ടെന്നതിനാല്‍ അന്വേഷണത്തില്‍ വിശ്വാസ്യതയില്ലെന്ന് ബിജെപി വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു പറഞ്ഞു.
പഥക് കമ്മിറ്റിക്ക് അന്താരാഷ്ട്ര രേഖകള്‍ ശേഖരിക്കാനാവില്ലെന്ന് വെങ്കയ്യ ചൂണ്ടിക്കാട്ടി. കേസരി സ്മാര ട്രസ്റില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ വിനിമയത്തെ കുറിച്ച് അന്വേഷിക്കുന്നതിന് വിദേശരാജ്യങ്ങളുടെ സഹകരണത്തോടെയുള്ള ക്രിമിനല്‍ അന്വേഷണമാണ് വേണ്ടത്. വോള്‍കര്‍ റിപ്പോര്‍ട്ടിനെ തള്ളിപ്പറഞ്ഞതിനു ശേഷം അന്വേഷണത്തിന് ഉത്തരവിടാന്‍ ഇത്രയേറെ സമയമെടുത്തത് എന്തിനെന്ന് യുപിഎ സര്‍ക്കാര്‍ വ്യക്തമാക്കണം.
അന്വേഷണം പൂര്‍ത്തിയാവുന്നതിനു മുമ്പുതന്നെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നട്വര്‍സിംഗിന് ക്ലീന്‍ ചീട്ട് നല്‍കിയിരിക്കുകയാണെന്നിരിക്കെ പിന്നെന്തിനാണ് അന്വേഷണം നടത്തുന്നതെന്ന് വെങ്കയ്യ ചോദിച്ചു.












Click it and Unblock the Notifications