ബീഹാറില്‍ ആര്‍ജെഡി സ്ഥാനാര്‍ഥി അറസ്റില്‍
മോത്തിഹരി: ബീഹാറിലെ മധുബന്‍ നിയമസഭാ മണ്ഡലത്തിലെ ആര്‍ജെഡി സ്ഥാനാര്‍ഥി റാണ റണ്‍ധീറിനെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പൊലീസ് അറസ്റ് ചെയ്തു.
ആര്‍ജെഡി എംപി സീതാറംസിഗിന്റെ മകനാണ് റാണ. ശനിയാഴ്ച രാത്രിയാണ് ഇയാള്‍ അറസ്റിലായത.് തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിനു ശേഷവും മദ്യക്കുപ്പികളുമായി രാത്രി 10 മണിയോടെ മധുബന്‍ ബസാറില്‍ കറങ്ങിത്തിരിഞ്ഞതിനാണ് ഇയാളെ അറസ്റ് ചെയ്തത്.
റാണെയെ ജയിലിലേക്ക് അയച്ചു. മധുബനില്‍ ഞായറാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ഥിയാണ് റാണെ.












Click it and Unblock the Notifications