കേന്ദ്രമന്ത്രി ഫത്മിയെ അറസ്റ് ചെയ്തു, ജാമ്യത്തില്‍ വിട്ടു
ദര്‍ഭംഗ: തിരഞ്ഞെടുപ്പ് മാതൃകാ ചട്ടം ലംഘിച്ചതിന് കേന്ദ്രമന്ത്രിയും ആര്‍.ജെ.ഡി.നേതാവുമായ എം.എ.എ.ഫത്മിയെ ബീഹാര്‍ പൊലീസ് അറസ്റ് ചെയ്തു. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയച്ചു.
കേന്ദ്ര മാനുഷികവിഭവശേഷി സഹമന്ത്രിയായ ഫത്മിയെയും അദ്ദേഹത്തിന്റെ ഡ്രൈവറെയും ശനിയാഴ്ച രാത്രി വൈകി മന്ത്രിവസതിയില്‍ വച്ചാണ് അറസ്റ് ചെയ്തത്. നവംബര്‍ 13 വൈകീട്ട് നാല് മണിക്ക് ദര്‍ഭംഗയിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിനു ശേഷം ബാനറുകളും പോസ്ററുകളുമായി കേന്ദ്രമന്ത്രിയുടെ വാഹനം പട്ടണത്തില്‍ കറങ്ങുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് സൂപ്രണ്ട് അറസ്റിന് ഉത്തരവിട്ടത്.
വാഹനം ഫത്മിയുടെതാണെന്ന് ഡ്രൈവര്‍ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റര്‍ ചെയ്തു.












Click it and Unblock the Notifications