ബീഹാറില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
പട്ന: ബീഹാറില്‍ 57 നിയമസഭാ നിയോജക മണ്ഡലങ്ങളിലേക്ക് നടക്കുന്ന മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. നാല് ഘട്ടങ്ങളിലായാണ് ബീഹാറില്‍ വോട്ടെടുപ്പ്നടക്കുന്നത്.
മാവോയിസ്റ് ആക്രമണ ഭീഷണിയെ തുടര്‍ന്ന് ബീഹാറില്‍ വോട്ടെടുപ്പിനോട് അനുബന്ധിച്ച് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബീഹാറിന്റെ പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളുമായുള്ള അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്.
വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ട്. നേപ്പാള്‍ അതിര്‍ത്തിയും അടച്ചിട്ടിരിക്കുകയാണ്. റോയല്‍ നേപ്പാള്‍ ആര്‍മി നേപ്പാളിലെ അതിര്‍ത്തി പ്രദേശത്ത് പട്രോളിംഗ് നടത്തുന്നുണ്ട്.
വിവിധ മണ്ഡലങ്ങളില്‍ രാവിലെ മുതല്‍ തന്നെ നീണ്ട ക്യൂവാണ് കാണപ്പെട്ടത്. ചില ബൂത്തുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ തകരാറു മൂലം വോട്ടിംഗ് തടസപ്പെട്ടു.












Click it and Unblock the Notifications