ദില്ലി സ്ഫോടനം: ലഷ്കര്‍ ഇ തോയിബ ഭീകരന്‍ അറസ്റില്‍
ദില്ലി: ഒക്ടോബര്‍ 29നു ദില്ലിയില്‍ നടന്ന ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഒരു ലഷ്കര്‍ ഇ തോയിബ ഭീകരന്‍ പൊലീസിന്റെ പിടിയിലായി.
വെള്ളിയാഴ്ചയാണ് ശ്രീനഗറിന്റെ സമീപപ്രദേശത്തു നിന്നും താരിഖ് അഹമ്മദ് ദര്‍ (32) എന്ന ഭീകരെ ദില്ലി പൊലീസ് അറസ്റ് ചെയ്തത്. ചോദ്യം ചെയ്യാനായി ഇയാളെ ദില്ലിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
സ്ഫോടനവുമായി തനിക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് ദര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.












Click it and Unblock the Notifications