ദില്ലി പൊലീസ് ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി
ദില്ലി: ദില്ലി പൊലീസ് ആസ്ഥാനത്ത് ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ ടെലിഫോണ്‍ സന്ദേശം ആശങ്ക പരത്തി. ഫോണ്‍ കോളിനെ തുടര്‍ന്ന് വ്യാപകമായ പരിശോധന നടത്തി.
ദില്ലി സ്ഫോടന പരമ്പരയിലെ അന്വേഷണ പുരോഗതി മാധ്യമങ്ങളെ അറിയിക്കുന്നതിന് പൊലീസ് കമ്മിഷണര്‍ കെ.കെ.പോള്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് ബോംബ് ഭീഷണിയുണ്ടായത്. പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ടെലഫോണില്‍ വിളിച്ച അജ്ഞാതനാണ് പൊലീസ് ആസ്ഥാനത്ത് ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിച്ചത്.
തുടര്‍ന്ന് ബോംബ്, ഡോഗ് സ്ക്വാഡുകള്‍ വിശദമായ പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്നു തെളിഞ്ഞു.












Click it and Unblock the Notifications