Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി ഇടതുഭരണം അനുവദിക്കരുത്: ആന്റണി

തിരുവനന്തപുരം: കേരളത്തില്‍ ഇടതുഭരണം വീണ്ടുമുണ്ടായാല്‍ ഇവിടെ ചോരപ്പുഴ ഒഴുകുമെന്നും അതിനാല്‍ ഇനി ഇടതുഭരണം വരുന്നത് തടയുമെന്നും മുന്‍മുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞു.

നവംബര്‍ 13 ഞായറാഴ്ച കെപിസിസി സംഘടിപ്പിച്ച പൗരാവകാശ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി. ജനാധിപത്യത്തിന്റെയും പൗരാവകാശത്തിന്റെയും കാവല്‍ ഭടന്‍മാരെന്നാണ് സ്വയം വിശേഷിപ്പിക്കുന്ന ഇടതുപക്ഷം അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളാണ്. അവര്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങളെ വിശകലനം ചെയ്താല്‍ ഇത് മനസ്സിലാകും.

അടുത്ത തിരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തുമോയന്ന കാര്യത്തില്‍ സംശയം ജനിച്ചപ്പോള്‍ മുഖ്യമന്ത്രിയെ പോലും കൈയ്യേറ്റം ചെയ്യുമെന്നാണ് സിപിഎം പറയുന്നത്. അങ്ങനെയുള്ള പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് ചോരപ്പുഴ ഒഴുകും. അന്ന് ഇത്തരം ആയിരം പൗരാവകാശ സംഗമങ്ങള്‍ സംഘടിപ്പിച്ചാലും ഫലമുണ്ടാവില്ല. അക്രമം നടത്തുന്നതില്‍ സിപിഎമ്മിനെ ആര്‍ക്കും തോല്പിക്കാനാവില്ല. അതിനാല്‍ ഇനി ഇടതുഭരണം അനുവദിക്കാതിരിക്കുകയാണ് വേണ്ടത്. കണ്ണൂരില്‍ നിയമവാഴ്ച പുന:സ്ഥാപിക്കണമെന്നും ആന്റണി പറഞ്ഞു.

കണ്ണൂരില്‍ സിപിഎമ്മിന്റെ അക്രമത്തിനിരയായ ഒട്ടേറെ പേര്‍ തങ്ങളുടെ അനുഭവങ്ങള്‍ സംഗമത്തില്‍ വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+