Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാപ്പള്ളിയുടെ ആരോപണത്തില്‍ കഴമ്പില്ല: മുഖ്യമന്ത്രി

കൊല്ലം: മാവേലിക്കര എസ്എന്‍ഡിപി യൂണിയന്‍ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ മന്ത്രി കെ.സി.വേണുഗോപാലാണെന്ന എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസ് ആക്രമണത്തിനു നല്‍കിയ പ്രാധാന്യം മാവേലിക്കര സംഭവത്തിനു നല്‍കിയില്ലെന്ന വെള്ളാപ്പള്ളിയുടെ ആരോപണത്തിന് മറുപടിയായി മാവേലിക്കര സംഭവത്തിലെ എല്ലാ പ്രതികളെയും സംഭവം നടന്നയുടന്‍ പിടികൂടിയതായി മുഖ്യമന്ത്രി പറഞ്ഞു.

നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസ് ആക്രമണ കേസില്‍ പ്രതികളെ പിടിക്കാന്‍ വൈകിയതാണ് പരാതിക്ക് കാരണമായതെങ്കില്‍ മാവേലിക്കര സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടിയതിനാണോ പരാതിയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ആക്രമണം നടന്ന പന്മന ആശ്രമം നവംബര്‍ 13 ഞായറാഴ്ച സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു. പന്മന ആശ്രമത്തിനു നേരെ ആക്രമമുണ്ടായതിനു ശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഇവിടം സന്ദര്‍ശിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+