അറവുകാട് ഗുരുമന്ദിരത്തിനു നേരെ ആക്രമണം
അറവുകാട്: ആലപ്പുഴ പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിനു മുന്‍വശത്തുള്ള ശ്രീനാരായണ ഗുരുമന്ദിരത്തിനു നേരെ ആക്രമണം നടന്നു. നവംബര്‍ 13 ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ആക്രമണമുണ്ടായത്.
മന്ദിരത്തിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും നിലവിളക്ക് മറിച്ചിടുകയും ചെയ്തിട്ടുണ്ട്. നീര്‍കുന്നം കളപ്പുറയ്ക്കല്‍ ശ്രീകണ്ഠാകര്‍ണക്ഷേത്രത്തിനു സമീപം സ്ഥാപിച്ചിരുന്ന ഹനുമാന്റെ കരിങ്കല്‍ വിഗ്രഹം ഒടിച്ചെടുത്തു കൊണ്ടുപോയ നിലയിലും കണ്ടു.
ബൈക്കിലെത്തിയ രണ്ടു പേര്‍ ഹോക്കി സ്റിക്ക് ഉപയോഗിച്ച് ഗുരുമന്ദിരത്തിന്റെ ചില്ല് തകര്‍ക്കുകയായിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.
ജില്ലാ കളക്ടറും എസ്എന്‍ഡിപി നേതാക്കളും സംഭവസ്ഥലം സന്ദര്‍ശിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് ഡോഗ് സ്ക്വാട്ടും സ്ഥലത്തെത്തി.












Click it and Unblock the Notifications