സിപിഎമ്മിന് വിജയത്തിന്റെ ഉന്മാദം: വയലാര്‍ രവി
തിരുവനന്തപുരം: പൊലീസ് സ്റേഷനു മുന്നില്‍ വച്ച് ബോംബുണ്ടാക്കുമെന്ന സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മോശമായിപ്പോയെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി പറഞ്ഞു.
സിപിഎം നിയമസഭാകക്ഷി ഉപനേതാവിന്റെ സ്ഥാനം വഹിക്കുന്ന ഒരാള്‍ ഇങ്ങനെ പറയാന്‍ പാടില്ലാത്തതാണെന്നും രവി ചൂണ്ടിക്കാട്ടി. നവംബര്‍ 13 ഞായറാഴ്ച കേസരി സ്മാരക ട്രസ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം വഴിവിട്ട പ്രസ്താവനകളെ കുറിച്ച് തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതും. കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നു വ്യത്യസ്തമായി സിപിഎം നേതാക്കള്‍ പറയുന്ന കാര്യങ്ങള്‍ പാര്‍ട്ടിയുടെ അഭിപ്രായം തന്നെയാണെന്നതിനാല്‍ കോടിയേരി പറഞ്ഞത് സിപിഎമ്മിന്റെ അഭിപ്രായമായെടുക്കണം. സിപിഎമ്മിന് വിജയത്തിന്റെ ഉന്മാദമാണെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications