Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ പ്രശ്നത്തിന് സ്ഥിരമായ പരിഹാരം വേണം: അസീസ്

ധാക്ക: ജമ്മു കശ്മീര്‍ പ്രശ്നത്തിന് സ്ഥിരമായ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്ന് പാകിസഥാന്‍ പ്രധാനമന്ത്രി ഷൗക്കത്ത് അസീസ പറഞ്ഞു.

കശ്മീരിലെ ജനങ്ങളുടെ താത്പര്യങ്ങലെ പ്രതിഫലിപ്പിക്കുന്നതാവണം ഈ പ്രശ്നപരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി. സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പാക് പ്രധാനമന്ത്രി ഡെയ്ലി സ്റാര്‍ എന്ന ബംഗ്ലാദേശി പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.

പരസ്പരം വിശ്വാസം വളര്‍ത്തിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യ-പാക് ബന്ധത്തെ മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രധാനപ്രശ്നം അവശേഷിക്കുകയാണെന്നും ഷൗക്കത്ത് അസീസ് പറഞ്ഞു.

ശനിയാഴ്ച ഷൗക്കത്ത് അസീസ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാകിസ്ഥാന്‍ അവസാനിപ്പിക്കുന്നതു വരെ കശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്ന പ്രശ്നമില്ലെന്ന് മന്‍മോഹന്‍സിംഗ് വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+