ഗ്യാസ് പൈപ്പ്ലൈന്‍ പൂര്‍ത്തീകരിക്കും: മന്‍മോഹന്‍സിംഗ്
ധാക്ക: ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതക പൈപ്പ്ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു.
സാര്‍ക് ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഷൗക്കത്ത് അസീസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
കശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ ഇന്ത്യയുമായി നടത്തിവരുന്ന ചര്‍ച്ചാ പ്രക്രിയയുടെ പുരോഗതി മന്‍മോഹന്‍സിംഗുമായി നടന്ന കൂടിക്കാഴ്ചയില്‍ വിലയിരുത്തിയതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷൗക്കത്ത് അസീസ് പറഞ്ഞു.
ഭൂകമ്പ ദുരിത ബാധിതര്‍ക്കു സഹായമെത്തിക്കുന്നതിനായി അതിര്‍ത്തി നിയന്ത്രണരേഖ തുറന്നുകൊടുക്കുന്നതിനെ കുറിച്ചും ഇരുപ്രധാനമന്ത്രിമാരും ചര്‍ച്ച ചെയ്തു.












Click it and Unblock the Notifications