ബീഹാറില്‍ മാധ്യമപ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്തു
ജെഹാനാബാദ്: ബീഹാറില്‍ നക്സലൈറ്റുകള്‍ ആക്രമിച്ച ജയിലിന് സമീപം മാധ്യമപ്രവര്‍ത്തകരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. ജയിലിലുണ്ടായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് ലാത്തിച്ചാര്‍ജ് ചെയ്തത്.
ജയിലിന് സമീപത്തുള്ള മാധ്യമപ്രവര്‍ത്തകര്‍ പത്ത് മിനിട്ടിനകം പിരിഞ്ഞുപോകണമെന്ന് അവിടെയെത്തിയ ജില്ലാ മജിസ്ട്രേറ്റ് റാണാ അവദേശിന്റെ ഉത്തരവിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചത്.
ഹിന്ദു ദിനപത്രത്തിന്റെ പട്ന പ്രത്യേക ലേഖകന്‍ കെ.ബാല്‍ചന്ദിനും അജ്തക് ടിവിചാനല്‍ റിപ്പോര്‍ട്ടര്‍ സുജിത് കുമാറിനും ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. സ്റാര്‍ ന്യൂസിന്റെ ക്യാമറക്കും ലാത്തിച്ചാര്‍ജില്‍ കേടുപറ്റി.












Click it and Unblock the Notifications