സലീമിന്റെ അഭിഭാഷകന്റെ ഹര്‍ജിയില്‍ നവം.16ന് വിധി
മുംബൈ: അധോലോക നേതാവ് അബു സലീമിനെ സിബിഐ ചോദ്യം ചെയ്യുമ്പോള്‍ തന്റെ സാന്നിധ്യം കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് സലീമിന്റെ വക്കീല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നവംബര്‍ 16ന് വിധി പറയും. പ്രത്യേക ടാഡ കോടതിയാണ് നവംബര്‍ 14 തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്.
പോര്‍ച്ചുഗല്‍ ഇന്ത്യക്ക് കൈമാറിയ അബു സലീമിനെ 23 വരെ പൊലീസ് കസ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്. മുംബൈ സ്ഫോടനക്കേസുകള്‍പ്പെടെ വിവിധ കേസുകളില്‍ സിബിഐ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.












Click it and Unblock the Notifications