Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീനഗറില്‍ ഭീകരരുടെ വെടിവയ്പില്‍ നാല് പേര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീര്‍ തലസ്ഥാനമായ ശ്രീനഗറിലെ ലാല്‍ ചൗക്കിലെ തിരക്കേറിയ ഒരു വാണിജ്യ കേന്ദ്രത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു.

രണ്ട് നാട്ടുകാരും രണ്ടു സിആര്‍പിഎഫ് ജവാന്‍മാരുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ ഒരു വിദേശ മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. നവംബര്‍ 14 തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 3.15നാണ് ആക്രമണമുണ്ടായത്.

സിആര്‍പിഎഫ് കമ്പനി ആസ്ഥാനം സ്ഥിതി ചെയ്യുന്ന പല്ലേഡിയം ചൗക്കില്‍ ഗ്രനേഡ് എറിഞ്ഞതിനു ശേഷം അവിടെയും ക്ലോക്ക് ടവറിലുമുണ്ടായിരുന്ന സുരക്ഷാ സൈനികര്‍ക്കു നേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. സുരക്ഷാ സൈനികര്‍ ചിതറിയപ്പോള്‍ അടുത്തുള്ള ഹോട്ടലുകളില്‍ കയറിക്കൂടിയ ഭീകരര്‍ അവിടെ നിന്നും വെടിവയ്പ് തുടരുകയായിരുന്നു. പല്ലേഡിയം ചൗക്കിലെ സിആര്‍പിഎഫ് ആസ്ഥാനമായിരുന്നു തീവ്രവാദികളുടെ ലക്ഷ്യം.

ജപ്പാനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനാണ് പരിക്കേറ്റത്. മുതിര്‍ന്ന പൊലീസ്, സുരക്ഷാ ഓഫീസര്‍മാര്‍ ഉടന്‍ സംഭവസ്ഥലത്തെത്തുകയും സ്ഥലം വളയുകയും ചെയ്തു. നാട്ടുകാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് നടപടികള്‍ ആരംഭിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു തീവ്രവാദി സംഘടനയും ഏറ്റെടുത്തിട്ടില്ല. അക്രമികള്‍ എത്ര പേരുണ്ടെന്ന് കൃത്യമായി അറിവായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+