നാരായണന്റെ ചിതാഭസ്മം കേരളത്തിലേക്ക് കൊണ്ടുപോയി
ദില്ലി: മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ ചിതാഭസ്മം ദില്ലിയില്‍ നിന്നും കേരളത്തിലേക്കു കൊണ്ടുപോയി. റവന്യുമന്ത്രി കെ.എം.മാണിയും പിന്നോക്ക ക്ഷേമ മന്ത്രി എ.പി.അനില്‍കുമാറും ചേര്‍ന്നാണ് ചിതാഭസ്മം നാരായണന്റെ കുടുംബാംഗങ്ങളില്‍ നിന്നും ഔപചാരികമായി ഏറ്റുവാങ്ങിയത്.
തിരുവനന്തപുരത്ത് ദര്‍ബാര്‍ ഹാളിലും കോട്ടയത്ത് മാമന്‍ മാപ്പിള ഹാളിലും ചിതാഭസ്മം പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് കോട്ടയത്തു നിന്ന് പ്രത്യേക വാഹനത്തില്‍ ചിതാഭസ്മം ഉഴവൂരിലേക്ക് കൊണ്ടുപോകും.
നാരായണന്റെ മാതാപിതാക്കളെ സംസ്കരിച്ച സ്ഥലത്ത് ചിതാഭസ്മം സൂക്ഷിക്കും.












Click it and Unblock the Notifications