Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാറില്‍ ജയില്‍ ആക്രമിച്ച് 341 തടവുകാരെ മോചിപ്പിച്ചു

പട്ന: ബീഹാറിലെ ജെഹനാബാദ് ജില്ലയില്‍ ഞായറാഴ്ച രാത്രി നക്സലൈറ്റുകള്‍ മിന്നലാക്രമണം നടത്തി തടവില്‍ കഴിഞ്ഞിരുന്ന തീവ്രവാദി നേതാവ് ഉള്‍പ്പെടെ 341 പേരെ മോചിപ്പിച്ചു. നക്സല്‍ ആക്രമണത്തില്‍ നാല് പേര്‍ മരിച്ചു.

ഒരു രണ്‍വീര്‍ സേന നേതാവായ തടവുകാരനും ജയില്‍ ജീവനക്കാരനും ഒരു യുവാവും ഒരു നക്സലൈറ്റുമാണ് കൊല്ലപ്പെട്ടത്. അഞ്ചു പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പരിക്കേറ്റ ഒരു നക്സലൈറ്റിനെ അറസ്റ് ചെയ്തിട്ടുണ്ട്.

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണമുണ്ടായത്. ജയിലിലെ 600 തടവുകാരില്‍ 341 പേരെയാണ് നക്സലുകള്‍ മോചിപ്പിച്ചത്. തീവ്രവാദി നേതാവ് അജയ്കാനുവും ഇവരില്‍ ഉള്‍പ്പെടുന്നു. നക്സലുകള്‍ ജയില്‍ പരിസരത്ത് നിക്ഷേപിച്ചു പോയ ഓപ്പറേഷന്‍ ജെയില്‍ ബ്രേക്ക് എന്നെഴുതിയ ലഘുലേഖകള്‍ പൊലീസ് കണ്ടെടുത്തു.

ഇരുന്നൂറോളം റൈഫിളുകള്‍ കവര്‍ന്ന് ആയിരത്തോളം വരുന്ന നക്സല്‍ സംഘം ആക്രമണത്തിനു ശേഷം രക്ഷപ്പെട്ടു. ആക്രമണത്തെ തുടര്‍ന്ന് പട്ന-ഗയ റൂട്ടില്‍ തീവണ്ടി സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

സ്ഥിതിഗതികള്‍ വിലയിരുത്താനായി ജയിലിലെത്തിയ ജില്ലാ മജിസ്ട്രേറ്റിനെ ജനക്കൂട്ടം കൈയേറ്റം ചെയ്തു. തടവുകാരുടെ ബന്ധുക്കളായ ആയിരക്കണക്കിനാളുകള്‍ ജയിലിനു മുന്നില്‍ തടിച്ചുകൂടിയിട്ടുണ്ട്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരു ഡസനോളം പ്രവര്‍ത്തനക്ഷമമായ ബോംബുകളും വയറുകളും ബാറ്ററികളും കണ്ടെടുത്തിട്ടുണ്ട്. കണ്ടെടുത്ത ബോംബുകള്‍ അധികൃതര്‍ നിര്‍വീര്യമാക്കി. സംശയാസ്പദമായ രീതിയില്‍ കാണപ്പെടുന്ന വസ്തുക്കള്‍ തൊടരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

അതിനിടെ, കഴിഞ്ഞ ദിവസം ജയിലില്‍ നടന്ന സ്ഫോടനത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഒരു നക്സലൈറ്റുകാരനെ പൊലീസ് അറസ്റുചെയ്തു. മനോജ് കാണ്ഡു എന്ന ഇയാളെ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് പട്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+