ജയില്‍ അക്രമം: കേന്ദ്രത്തിന് തിങ്കളാഴ്ച റിപ്പോര്‍ട്ട് അയക്കും
പട്ന: ജഹാനാബാദില്‍ നക്സലുകള്‍ ജയില്‍ ആക്രമിച്ച് 341 തടവുകാരെ മോചിപ്പിച്ച സംഭവത്തെ കുറിച്ച് ബീഹാര്‍ സര്‍ക്കാര്‍ നവംബര്‍ 14 തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് അയക്കും.
നക്സലുകളെ തുരത്താന്‍ 25 കമ്പനി കേന്ദ്ര പാരാമിലിട്ടറി സൈനികരെ കൂടി നിയോഗിക്കാനും കേന്ദ്രത്തോട് ബീഹാര്‍ സര്‍ക്കാര്‍ ആവശ്യപ്പെടും.
ജയിലില്‍ നിന്നും അക്രമിസംഘം കവര്‍ന്ന ആയുധങ്ങളുടെ എണ്ണം കൃത്യമായി അറിവായിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ജി.എസ്.കാംഗ് അറിയിച്ചു. 16 റൈഫിളുകളും ആയിരത്തോളം തിരകളുമാണ് അക്രമികള്‍ കവര്‍ന്നതെന്നാണ് ഡിജിപി കണ്‍ട്രോള്‍ റൂം വൃത്തങ്ങള്‍ അറിയിച്ചത്.
ജഹനാബാദ് ജില്ലയിലേക്കുള്ള വഴി അടച്ചിടിരിക്കുകയാണ്. നക്സലൈറ്റുകളെ കണ്ടുപിടിക്കാന്‍ വ്യാപകമായ തിരച്ചില്‍ തുടരുന്നുണ്ട്.












Click it and Unblock the Notifications