നക്സലുകള്‍ തട്ടിക്കൊണ്ടുപോയ എട്ടു രണ്‍വീര്‍സേനക്കാരെ വധിച്ചു
ജഹനാബാദ്: ജയിലിനു നേരെ ആക്രമണം നടത്തി നക്സലുകള്‍ തട്ടിക്കൊണ്ടുപോയ തടവുകാരില്‍ എട്ട് രണ്‍വീര്‍സേനക്കാരെ വധിച്ചു.
നക്സലുകള്‍ അറുത്തുകൊന്ന ഇവരില്‍ മൂന്ന് പേരുടെ രക്തത്തില്‍ കുളിച്ച മൃതദേഹങ്ങള്‍ ജയിലിനു സമീപമുള്ള റെയില്‍വെ ട്രാക്കില്‍ നിന്നും കണ്ടെത്തി. ഗയ ജില്ലക്കടുത്തുള്ള ബേലഗംഗ റെയില്‍വെ സ്റേഷനില്‍ നിന്നാണ് മറ്റ് അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ആയിരത്തോളം സായുധരായ നക്സലൈറ്റുകള്‍ തടവുകാരായ ഒട്ടേറെ രണ്‍വീര്‍ സേനക്കാരെ ജയിലില്‍ നിന്നും തട്ടിക്കൊണ്ടുപോയിരുന്നു. ജയില്‍ ആക്രമണത്തിനിടെ നാല് പേരെയും ഇവര്‍ കൊല ചെയ്തിരുന്നു.












Click it and Unblock the Notifications