കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബര്‍ത്ത് തകര്‍ന്നതിനെ പറ്റി വിദഗ്ധ സംഘം അന്വേഷിക്കും

  • By Staff
Google Oneindia Malayalam News

തോപ്പുംപടി: കൊച്ചി തുറമുഖത്ത് മട്ടാഞ്ചേരി വാര്‍ഫിലെ കപ്പല്‍ ബെര്‍ത്ത് തകര്‍ന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ദ സമിതിയെ നിയമിച്ചതായി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് ചെയര്‍മാന്‍ എന്‍. രാമചന്ദ്രന്‍ അറിയിച്ചു. ചെന്നൈ ഐഐടിയിലെ പ്രൊഫ. അരവിന്ദന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാകും അന്വേഷിക്കുക.

സുരക്ഷാകാരണങ്ങളാല്‍ തകര്‍ന്ന ബര്‍ത്തിന് സമീപമുള്ള രണ്ടു ബര്‍ത്തുകളുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചിട്ടുണ്ട്. കാലപ്പഴക്കമുള്ള വാര്‍ഫുകളുടെ അറ്റകുറ്റപ്പണികള്‍ പരിഹരിച്ച ശേഷമേ ഇനി ഉപയോഗിക്കൂ. എന്നാല്‍ ചരക്കുനീക്കത്തിന് തടസമുണ്ടാകില്ല.

തകര്‍ന്ന ബര്‍ത്തിനോട് ചേര്‍ന്നുളള അനുബന്ധ ബര്‍ത്തുകളെ പറ്റിയും വിദഗ്ധ സംഘം പഠനം നടത്തും. ഒരാഴ്ചക്കുള്ളില്‍ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ബര്‍ത്തിന്റെ പുനര്‍നിര്‍മാണമടക്കമുളള കാര്യങ്ങള്‍ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

മട്ടാഞ്ചേരി വാര്‍ഫിന് വടക്കുഭാഗത്തെ ക്യു-നാല് ബെര്‍ത്താണ് തകര്‍ന്നത്. 75 വര്‍ഷം പഴക്കമുളളതാണ് ഈ ബെര്‍ത്ത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X