Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്റെ വികസനത്തിന് തടസം പ്രതിപക്ഷം: ചിദംബരം

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് തടസം പ്രതിപക്ഷമാണെന്ന് കേന്ദ്രധനകാര്യമന്ത്രി പി.ചിദംബരം. നവംബര്‍ 14 തിങ്കളാഴ്ച ഇന്ദിരാ ഭവനില്‍ വീക്ഷണം പത്രത്തിന്റെ പുന:പ്രസിദ്ധീകരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വികസന താത്പര്യത്തെ മറികടക്കുന്ന രാഷ്ട്രീയ താത്പര്യമാണ് പ്രതിപക്ഷത്തിനുള്ളത്. അതുകൊണ്ടുതന്നെ കേരളത്തില്‍ വ്യവസായ നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമല്ല ഇപ്പോഴുള്ളത്.

നിക്ഷേപമുണ്ടായാലേ വികസനം ഉണ്ടാവൂവെന്ന നയമാണ് 1991 മുതല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടര്‍ന്നുവരുന്നത്. കേരളം ഇതിന് മുഖം തിരിഞ്ഞ് നില്‍ക്കരുത്- ചിദംബരം ആവശ്യപ്പെട്ടു.

സാമ്പത്തിക നയങ്ങളിലൂടെയും പരിഷ്കാരങ്ങളിലൂടെയും അഞ്ച് കൊല്ലത്തിനകം ഇന്ത്യ ലോകത്തിലെ വന്‍ സാമ്പത്തിക ശക്തിയാവും. നാലു കൊല്ലം വളര്‍ച്ചാ നിരക്ക് 7-8 ശതമാനമാക്കി നിലനിര്‍ത്തിയാല്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വന്‍ സാമ്പത്തിക ശക്തിയാവും. ഇന്ന് ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയെ അംഗീകരിക്കുന്നത് ഈ വസ്തുത മുന്നില്‍ കണ്ടാണ്.

എന്‍ഡിഎ സര്‍ക്കാര്‍ സൃഷ്ടിച്ച സാമ്പത്തിക കെടുകാര്യസ്ഥതയില്‍ നിന്ന് ഇന്ത്യയെ കരകയറ്റി നാണ്യപ്പെരുപ്പം കുറയ്ക്കാനും കൂടുതല്‍ നിക്ഷേപങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനും യുപിഎ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.

ഇന്ത്യ നിക്ഷേപ സുരക്ഷിതമാണെന്ന് കണ്ടാലേ ഇവിടേക്ക് നിക്ഷേപകര്‍ എത്തുകയുള്ളു. അതിനുള്ള ഭൗതിക സാമൂഹിക സാഹചര്യങ്ങള്‍ ഉണ്ടാകാന്‍ ശ്രമിക്കണമെന്നും ചിദംബരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+