Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്നെ ആക്രമിച്ചത് യുഡിഎഫ് പരാജയം ഉറപ്പായതിനാല്‍: കരുണാകരന്‍

തിരുവനന്തപുരം: യുഡിഎഫിന്റെ പരാജയം ഉറപ്പായതിനാലാണ് തനിക്കു നേരെ നെയ്യാറ്റിന്‍കരയില്‍ വച്ച് ആക്രമണം ഉണ്ടായതെന്ന് ഡിഐസി നേതാവ് കെ.കരുണാകരന്‍ പറഞ്ഞു. ഡിഐസി ഓഫീസില്‍ നടന്ന നെഹ്റു അനുസ്മരണത്തില്‍ പങ്കെടുത്ത ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഔദ്യോഗിക സംവിധാനങ്ങള്‍ മുഴുവനും ഉപയോഗിച്ചിട്ടും യുഡിഎഫിന് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെന്നും കരുണാകരന്‍ പറഞ്ഞു.

നവംബര്‍ 13 ഞായറാഴ്ച ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥം വെള്ളറടയിലേക്ക് പോയ കരുണാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയില്‍ വച്ചു തടയാന്‍ ശ്രമിച്ചതും കൂകി വിളിച്ചതും സംഘര്‍ഷത്തിനിടയാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+