മണിച്ചന്റെ ജാമ്യാപേക്ഷ സുപ്രിം കോടതി തള്ളി
ദില്ലി: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രധാനപ്രതിയായ മണിച്ചന്റെയും മറ്റ് മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ സുപ്രിം കോടതി തള്ളി. മണിച്ചനെ കൂടാതെ കൊച്ചനിയന്‍, മനോഹരന്‍, വിനോദ് എന്നിവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്.
കൊല്ലം ജില്ലാ കോടതിയുടെ ജീവപര്യന്ത ശിക്ഷാവിധി ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് മണിച്ചനും മറ്റുള്ളവരും സുപ്രിം കോടതിയെ സമീപിച്ചത്. ഇവരുടെ പ്രത്യേകാനുമതി ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രിം കോടതി ജാമ്യം അനുവദിക്കാന്‍ വിസമ്മതിച്ചു.
അതേ സമയം കേസിലെ പ്രതികളായ സോമന്‍, ചുട്ടി സോളമന്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications