വിശ്വസുന്ദരി നതാലിയ ഗ്ലെബോവ നവം.21ന് കൊച്ചിയിലെത്തും
കൊച്ചി: 2005ലെ വിശ്വസുന്ദരി നതാലിയ ഗ്ലെബോവ നവംബര്‍ 21ന് കൊച്ചിയിലെത്തും. എയ്ഡ്സിനെ പറ്റിയുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി കൊച്ചിയിലെത്തുന്ന നതാലിയ രണ്ടു ദിവസം കൊച്ചിയില്‍ തങ്ങും.
നഗരത്തിലെ നൂറോളം വരുന്ന സ്കൂളുകളിലെ കുട്ടികളുടെ കൂടെ ഒരു കിലോമീറ്റര്‍ ദൂരം നടത്തത്തില്‍ അവര്‍ പങ്കെടുക്കും. ബോധവല്‍ക്കരണപരിപാടിയുടെ ഭാഗമായി നടത്തുന്ന രണ്ട് കിലോമീറ്റര്‍ ഓട്ടത്തിലും അവര്‍ പങ്കെടുക്കും. ഇവര്‍ പങ്കെടുക്കുന്ന വിനോദപരിപാടിയും ഉണ്ടാകും. ഗാനഗന്ധര്‍വന്‍ യേശുദാസായിരിക്കും ഈ പരിപാടി ഉദ്ഘാടനം ചെയ്യുക.
ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐജി ഇന്റര്‍നാഷണല്‍ എന്ന ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനമാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.












Click it and Unblock the Notifications