Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീമുകള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അര്‍ഹമായ പ്രാതിനിധ്യമില്ലെന്ന് റിപ്പോര്‍ട്ട്ന്‍

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസുകളില്‍ മുസ്ലീമുകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നിയമിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട്. ഇന്ത്യയിലെ മുസ്ലീമുകളുടെ സാമൂഹിസ, സാമ്പത്തിക, വിദ്യാഭ്യാസ നിലയെ പറ്റി പഠിക്കാന്‍ നിയോഗിച്ച കമ്മറ്റി റിപ്പോര്‍ട്ടിലാണ് ഈ വിവരം. ദില്ലി മുന്‍ഹൈക്കോടതി ചീഫ് ജസ്റിസ് രജീന്ദര്‍ സിംഗാണ് ഏഴംഗ കമ്മറ്റിയുടെ ചെയര്‍മാന്‍.

കേരളത്തില്‍ കമ്മറ്റി നടത്തിയ മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് പഠനം നടത്തിയതെന്ന് രജീന്ദര്‍ സിംഗ് പറഞ്ഞു. ഇതു സംബന്ധിച്ച് സംസ്ഥാനത്തെ മന്ത്രിമാരുമായി ചര്‍ച്ച നടത്തി.

വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തിലുളള സംസ്ഥാന സംഘം നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സമവായത്തിലെത്താനുള്ള ശ്രമം നടന്നുവരികയാണെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കമ്മിറ്റി നടത്തിയ സിറ്റിംഗില്‍ ലഭിച്ച വിവിധ മുസ്ലീം സംഘടനകളുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ചിട്ടുണ്ട്.

കേരളത്തിലെ മുസ്ലീമുകളുടെ അവസ്ഥയെ പറ്റി വിവരിക്കുന്ന നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രധാന ഒരു രേഖയായാണ് കമ്മീഷന്‍ പരിഗണിക്കുന്നത്. അവകാശങ്ങളെപ്പറ്റി ബോധവാന്മാരായ വിദ്യാഭ്യാസ സമ്പന്നരായ ആളുകളും സംവരണവും ഉണ്ടായിട്ടും മുസ്ലീമുകള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതില്‍ കമ്മീഷന് അദ്ഭുതമുണ്ട്. കേരളം പോലെ പുരോഗതി നേടിയ സംസ്ഥാനങ്ങളില്‍ പോലും മുസ്ലീമുകളുടെ അവസ്ഥ ശോചനീയമാണ്. പട്ടികജാതി, വര്‍ഗ വിഭാഗങ്ങളേക്കാളും താഴെയാണ് ഇവരുടെ അവസ്ഥ.

ആഗോളവര്‍ക്കരണത്തിന്റെ ഏറ്റവും വലിയ ഇര വടക്കേ ഇന്ത്യയിലെ മുസ്ലീമുകളാണ്. ഇവരില്‍ ഭൂരിഭാഗവും കരകൗശലപ്പണികള്‍ ചെയ്യുന്നവരാണ്. ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വിലകുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നത് ഇവരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.

യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വര്‍ഗീയസംഘര്‍ഷത്തില്‍ അല്‍പം കുറവു വന്നിട്ടുണ്ട്. കമ്മിറ്റി റിപ്പോര്‍ട്ട് മുസ്ലീമുകളുടെ അവസ്ഥയില്‍ മാറ്റം വരുത്താന്‍ സഹായിക്കുമെന്നാണ് കരുതുന്നതെന്നും രജീന്ദര്‍ സഞ്ചാര്‍ പറഞ്ഞു.

മാര്‍ച്ചില്‍ രൂപീകരിച്ച് ഈ കമ്മിറ്റി വരുന്ന ജൂണില്‍ പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+