Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ.ആര്‍.നാരായാണന്റെ ചിതാഭസ്മം കേരളത്തിലെത്തി

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ ചിതാഭസ്മം കേരളത്തിലേക്ക് കൊണ്ടുവന്നു. റവന്യുമന്ത്രി കെ.എം.മാണി, പിന്നോക്ക ക്ഷേമ മന്ത്രി എ.പി.അനില്‍കുമാര്‍, നാരായണന്റെ മകള്‍ അമൃത എന്നിവരാണ് ചിതാഭസ്മവുമായി തിരുവനന്തപുരത്ത് വിമാനത്തിലെത്തിയത്.

വിമാനത്താവളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചിതാഭസ്മവുമായുള്ള കലശം ഏറ്റുവാങ്ങി. തിരുവനന്തപുരം സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ ഒരു മണിക്കൂര്‍ ചിതാഭസ്മം പൊതുദര്‍ശനത്തിനു വച്ചു. തിങ്കളാഴ്ച വൈകീട്ട് ചിതാഭസ്മം കോട്ടയത്തേക്കു കൊണ്ടുപോകും.

കോട്ടയത്ത് മാമന്‍ മാപ്പിള്ള ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ചൊവ്വാഴ്ച ചിതാഭസ്മം ഉഴവൂരിലേക്കു കൊണ്ടുപോകും. ഉഴവൂരിലെ നാരായണന്റെ വീട്ടില്‍ അരമണിക്കൂര്‍ പൊതുദര്‍ശനത്തിനു വയ്ക്കും. പിന്നീട് നാരായണന്റെ അച്ഛനമ്മമാരെ സംസ്കരിച്ചതിന് അരികിലായി ചിതാഭസ്മം സ്ഥാപിക്കും.

ചിതാഭസ്മത്തിന്റെ ഒരു ഭാഗം ചൊവ്വാഴ്ച വൈകീട്ട് നാലിന് സംസ്ഥാന പൊലീസ് ബഹുമതികളോടെ തിരുനാവായില്‍ നിമജ്ജനം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+