വൃശ്ചികമാസ പൂജകള്‍ക്കായി ശബരിമല നട ചൊവ്വാഴ്ച തുറക്കും
പത്തനംതിട്ട: മണ്ഡകാലത്തിന് തുടക്കം കുറിക്കുന്ന വൃശ്ചികം ഒന്നിന് മുന്നോടിയായി ശബരിമലയില്‍ നവംബര്‍ 15 ചൊവ്വാഴ്ച നട തുറക്കും. ബുധനാഴ്ചയാണ് വൃശ്ചികം ഒന്ന്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മേല്‍ശാന്തി വി.മുരളീധരനാണ് നട തുറക്കുക. അന്ന് പൂജകളൊന്നും ഉണ്ടായിരിക്കില്ല. പുതിയ മേല്‍ശാന്തിയായി തിരഞ്ഞൈടുക്കപ്പെട്ട എം.സുകുമാരന്‍ നമ്പൂതിരിയുടെ സ്ഥാനാരോഹണ ചടങ്ങ് ചൊവ്വാഴ്ച വൈകീട്ട് സോപാനത്തില്‍ നടക്കും. മാളിപ്പുറം മേല്‍ശാന്തിയായി പി.കെ ജയരാജും രാത്രി സ്ഥാനമേല്‍ക്കും. സ്ഥാനാരോഹണ ചടങ്ങിന്റെ ഭാഗമായി തന്ത്രി കണ്ഠരര് മോഹനര് പുതിയ മേല്‍ശാന്തിമാരുടെ ദേഹത്ത് കലശാഭിഷേകം നടത്തും.
ബുധനാഴ്ച പുലര്‍ച്ചെ ഗണപതിഹോമത്തോടെയാണ് വൃശ്ചികമാസ പൂജകള്‍ തുടങ്ങുക.












Click it and Unblock the Notifications