എസ്എഫ്ഐ മാര്‍ച്ച് അക്രമാസക്തം: എഡ്യുക്കേഷന്‍ ഡയറക്ടര്‍ക്ക് പരിക്ക്
കോട്ടയം: റാഗിംങ്ങിന്റെ പേരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോട്ടയം സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ആക്രമണത്തില്‍ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ മുരളീധരന്‍ നായര്‍ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഗാന്ധിനഗര്‍ സെന്ററിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയെയാണ് റാഗിംങ്ങിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവവുമായ ബന്ധപ്പെട്ട് ഒരു മൂന്നാംവര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിയെ അറസ്റ് ചെയ്തിട്ടുണ്ട്. കേസിലെ മറ്റ് അഞ്ച് പ്രതികള്‍ ഒളിവിലാണ്.
പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസിക ആരോഗ്യ വിഭാഗത്തില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications