കുഞ്ഞിന് എച്ച്ഐവി ബാധിച്ച സംഭവം പാര്‍ലമെന്റില്‍ ഉന്നയിക്കും: സുഷമ
തിരുവനന്തപുരം: 16 മാസം പ്രായമുള്ള കുട്ടിക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ചതു വഴി എച്ച്ഐവി ബാധയുണ്ടായ സംഭവം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ബിജെപി നേതാവ് സുഷമ സ്വരാജ് പറഞ്ഞു.
ഈ കുഞ്ഞിന് സൗജന്യചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് എഴുതുമെന്നും അവര്‍ പറഞ്ഞു. പച്ചല്ലൂരില്‍ ഈ കുട്ടിയുടെ വീട്ടിലെത്തിയതായിരുന്നു സുഷമ. വിശദമായ അന്വേഷണം വേണ്ട ഗുരുതരമായ ഒരു സംഭവമാണിതെന്നും അവര്‍ പറഞ്ഞു.
ഒരു സ്വകാര്യആശുപത്രിയില്‍ ജനിച്ച ഈ കുഞ്ഞിന് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിച്ചപ്പോള്‍ രക്തബാങ്കില്‍ നിന്നും രക്തം നല്‍കിയിരുന്നു. പിന്നീട് അടിക്കടിയുണ്ടായ അസുഖത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് എച്ച്ഐവി ബാധയുണ്ടെന്ന് തെളിഞ്ഞത്.
കുട്ടിയുടെ മാതാപിതാക്കള്‍ക്ക് എച്ച്ഐവി ബാധയില്ലെന്നു കണ്ടെത്തിയതോടെ രക്തം കയറ്റിയതു വഴിയാണ് കുട്ടിക്ക് എച്ച്ഐവി ബാധയുണ്ടായതെന്ന് സംശയമുണ്ടാവുകയായിരുന്നു. എന്നാല്‍ ഇതെപ്പറ്റി അന്വേഷണം നടത്തിയ മെഡിക്കല്‍ ഡയറക്ടര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുമാണ് കുട്ടിക്ക് എച്ച്ഐവി ബാധിച്ചത് എന്നതിനുള്ള തെളിവുകള്‍ കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്.
സംസ്ഥാന വനിതാ കമ്മീഷനും ഈ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications