ബിജെപി-കോണ്‍ഗ്രസ് സഖ്യമില്ല: സുഷമ സ്വരാജ്
തിരുവനന്തപുരം: തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി-കോണ്‍ഗ്രസ് രഹസ്യധാരണയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി നേതാവ് സുഷമ സ്വരാജ് പറഞ്ഞു.
ഉപതിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളെയും തഴഞ്ഞ് ജനങ്ങള്‍ ബിജെപിയെ വിജയിപ്പിക്കും. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാവും ഉപതിരഞ്ഞെടുപ്പ്. യുഡിഎഫ് സര്‍ക്കാരിനെതിരെ വിധിയെഴുതാന്‍ ജനങ്ങള്‍ക്കു കിട്ടിയിരിക്കുന്ന അവസരം കൂടിയാണിത്- സുഷമ ചൂണ്ടിക്കാട്ടി. നവംബര്‍ 14 തിങ്കളാഴ്ച തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുഷമ.
ആര്‍എസ്എസ്-ബിജെപി ബന്ധത്തില്‍ വിള്ളലുണ്ടെന്ന പ്രചാരണം ശരിയല്ല. ആര്‍എസ്എസുമായി ബിജെപിക്ക് ഇപ്പോഴും നല്ല ബന്ധമാണുള്ളത്. ബിജെപി സ്ഥാനാര്‍ഥി സി.കെ.പത്മനാഭന് ആര്‍എസ്എസ് പിന്തുണയുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിംഗ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ക്ലീനായ നേതാവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി കളങ്കിത മന്ത്രിമാര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കുകയാണ് അദ്ദേഹം ചെയ്യുന്നത്.
എല്ലാ കാര്യങ്ങളും സമ്മര്‍ദത്തിനടിപ്പെട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. നിയന്ത്രണരേഖ തുറന്നുകൊടുത്തതും ആണവ പ്രശ്നത്തില്‍ ഇറാനെതിരെ വോട്ട് ചെയ്തതും യുഎസ് സമ്മര്‍ദത്തിന് വഴങ്ങിയാണ്. ഇറാനെതിരെ വോട്ട് ചെയ്ത കാര്യത്തില്‍ സര്‍ക്കാരിന് ഇടതുപാര്‍ട്ടികളില്‍ നിന്നും എതിര്‍സമ്മര്‍ദത്തെയും നേരിടേണ്ടിവരുന്നു-അവര്‍ പറഞ്ഞു.












Click it and Unblock the Notifications