വീക്ഷണം പുനപ്രസിദ്ധീകരണം ആരംഭിച്ചു
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം നവംബര്‍ 14 ന് വീണ്ടും പുനപ്രസിദ്ധീകരണം ആരംഭിച്ചു.
ഇന്ദിരാ ഭവനിലെ കോണ്‍ഫറന്‍സ് ഹാളില്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരം പ്രൊഫ.എസ്.ഗുപ്തന്‍ നായര്‍ക്ക് പത്രത്തിന്റെ കോപ്പി കൈമാറി പുന:പ്രസിദ്ധീകരണകര്‍മം നിര്‍വഹിച്ചു.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എ.കെ.ആന്റണി, വയലാര്‍ രവി, സി.വി പത്മരാജന്‍, തെന്നല ബാലകൃഷ്ണപിള്ള, വീക്ഷണം മാനേജിംഗ് എഡിറ്റര്‍ എ.സി. ജോസ്, ബെന്നി ബെഹനാന്‍, ചീഫ് എഡിറ്റര്‍ കെ.എല്‍.മനോഹര വര്‍മ്മ എന്നിവര്‍ സംസാരിച്ചു.
1976ലാണ് വീക്ഷണം ആദ്യമായി പ്രസിദ്ധീകരണമാരംഭിച്ചത്. 1998ല്‍ പത്രത്തിന്റെ അച്ചടി നിലച്ചു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീക്ഷണം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്.












Click it and Unblock the Notifications