കുടിവെള്ള പദ്ധതി: ഡിവൈഎഫ്ഐ ആരോപണവുമായി മുന്നോട്ടുപോകും
പത്തനംതിട്ട: ജപ്പാന്‍ കുടിവെളള പദ്ധതിയെ സംബന്ധിച്ച് ജിന്‍ഡാള്‍ കമ്പനി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് മാപ്പു പറഞ്ഞെങ്കിലും അഴിമതി ആരോപണവുമായി ഡിവൈഎഫ്ഐ മുന്നോട്ടുപോകുമെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് റോയി ഫിലിപ്പ്, ആക്ടിംഗ് സെക്രട്ടറി എന്‍.സജികുമാര്‍ എന്നിവര്‍ പറഞ്ഞു.
അഴിമതി ആരോപണവുമായി ജിന്‍ഡാല്‍ കമ്പനിയെ ബന്ധപ്പെടുത്തേണ്ടതില്ല. ഇലക്ട്രോസ്റീല്‍ കമ്പനിയുമായുള്ള കരാറിലെ അഴിമതിക്കെതിരെയാണ് ഡിവൈഎഫ്ഐ സമരം നടത്തുന്നത്. ഒരു കമ്പനിക്ക് മാത്രം ടെന്‍ഡറില്‍ പങ്കെടുക്കാന്‍ കഴിയും വിധം ടെന്‍ഡര്‍ വ്യവസ്ഥയില്‍ മാറ്റം വരുത്തി പൈപ്പ് ഇറക്കുമതി ഇടപാടില്‍ 75 കോടിയുടെ അഴിമതി നടത്തിയിട്ടുണ്ട്.
ഇക്കാര്യം അന്വേഷിക്കണമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ അടൂരില്‍ സമരം നടത്തിയത്. ഈ ഇടപാട് സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications