ബംഗ്ലാദേശില്‍ രണ്ട് ജഡ്ജിമാരെ ബോംബെറിഞ്ഞ് കൊന്നു
ധാക്ക: ബംഗ്ലാദേശിലെ ജലോകതി പട്ടണത്തില്‍ രണ്ട് ജഡ്ജിമാര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു.
നവംബര്‍ 14 തിങ്കളാഴ്ച ജഡ്ജിമാര്‍ സഞ്ചരിക്കുകയായിരുന്ന കാറിനു നേരെ ബോംബെറിയുകയായിരുന്നു. ആരാണ് അക്രമം നടത്തിയതെന്ന് അറിവായിട്ടില്ല. ജഡ്ജിമാരില്‍ ഒരാള്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയിലേക്കുള്ള വഴിയില്‍ മരണമടയുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ധാക്കയില്‍ അഭിഭാഷകര്‍ കോടതി നടപടികള്‍ നിര്‍ത്തിവച്ച് അടിയന്തിരയോഗം ചേര്‍ന്നു.
നിരോധിക്കപ്പെട്ട തീവ്രവാദി സംഘടനയായ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് ആഗസ്ത് 17നും ഒക്ടോബര്‍ മൂന്നിനും കോടതികള്‍ക്കു നേരെ ആക്രമണം നടത്തിയിരുന്നു.












Click it and Unblock the Notifications