നക്സല്‍ ആക്രമണം: ജഹനാബാദില്‍ ചൊവ്വാഴ്ച ബന്ദ്
ജഹനാബാദ്: ബീഹാറില്‍ നക്സലുകള്‍ ജയില്‍ ആക്രമിച്ച സംഭവത്തില്‍ 37 മണിക്കൂര്‍ കഴിഞ്ഞിട്ടും യാതൊരു അറസ്റും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ജഹനാബാദില്‍ നവംബര്‍ 15 ചൊവ്വാഴ്ച ബന്ദാചരിക്കുകയാണ്. തദ്ദേശവാസികളും രണ്‍വീര്‍ സേന അനുകൂലികളുമാണ് ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
നക്സല്‍ വേട്ടക്കായി ആറ് കമ്പനി കേന്ദ്രസൈന്യം കൂടി ജഹനാബാദിലെത്തിയിട്ടുണ്ട്. മധുപൂര്‍, ബരാബര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ തിങ്കളാഴ്ച രാത്രി മുഴുവന്‍ റെയ്ഡ് നടത്തിയെങ്കിലും ആരെയും പിടികൂടാനായിട്ടില്ല.
ബന്ദനുകൂലികള്‍ ചൊവ്വാഴ്ച രാവിലെ തന്നെ നിരത്തുകളിലിറങ്ങി ഭരമാധികാരികള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ടയറുകള്‍ കത്തിച്ചും ട്രാക്ടറുകള്‍ കുറുകെയിട്ടും ജെഹാനാബാദ്-ആര്‍വാള്‍ റോഡ് ബന്ദനുകൂലികള്‍ തടഞ്ഞു. നക്സല്‍ ആക്രമണം നടന്ന ജയിലിന് മുന്നിലും പ്രതിഷേധപ്രകടനങ്ങള്‍ നടക്കുന്നുണ്ട്.
ഒന്‍പത് രണ്‍വീര്‍ സേനാംഗങ്ങളെ ഇതുവരെ നക്സലുകള്‍ കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അഞ്ചു പേരേ കൊല്ലപ്പെട്ടിട്ടുള്ളൂവെന്നാണ് ജില്ലാ മജിസ്ട്രേട്ടിന്റെ വാദം.












Click it and Unblock the Notifications