ബീഹാറിലേക്ക് കൂടുതല്‍ കേന്ദ്രസേനയെ അയച്ചു
ജെഹാനാബാദ്: ബീഹാറില്‍ നക്സലുകള്‍ ജയില്‍ ആക്രമിച്ചതിനെ തുടര്‍ന്ന് കേന്ദ്രം രണ്ട് ഇന്ത്യന്‍ വ്യോമസേനാ ഹെലികോപ്റ്ററുകളും നിരവധി അര്‍ദ്ധസൈനിക വിഭാഗത്തേയും ജെഹാനാബാദിലേക്കയച്ചു.
ഈ പ്രദേശങ്ങളിലെ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ജയില്‍ തകര്‍ത്ത നക്സലൈറ്റുകള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ നിരവധി സുരക്ഷാഉദ്യോഗസ്ഥരെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പുവരുത്താനായി 90,000 സുരക്ഷാസൈനികര്‍ ഇപ്പോള്‍ത്തന്നെ സംസ്ഥാനത്തുണ്ട്.
24 കമ്പനി അര്‍ദ്ധസുരക്ഷാസൈനികര്‍ ബീഹാറില്‍ നക്സലൈറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ എത്തിയിട്ടുണ്ട്. 19ന് നടക്കുന്ന നാലാംഘട്ട വോട്ടെടുപ്പ് കൂടി കഴിയുന്നതോടെ കൂടുതല്‍ പേര്‍ നക്സല്‍ വേട്ടക്കായി എത്തുമെന്നാണ് കരുതുന്നത്.
ജെഹാനാബാദിലെ ജയില്‍ ആക്രമിച്ച നക്സലുകള്‍ നാലുപേരെ അപ്പോള്‍ത്തന്നെ കൊല്ലുകയും 340ഓളം കൂട്ടാളികളെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications