ജെഹാനാബാദ് ജയില്‍ ഐജിയെ സ്ഥലം മാറ്റി
പട്ന: നക്സലൈററ് ആക്രമണത്തിന്റെ ഉത്തരവാദിത്വം കണക്കിലെടുത്ത് ജെഹാനാബാദ് ജയില്‍ ഐജി എ.ബി പ്രസാദിനെ ബീഹാര്‍ സര്‍ക്കാര്‍ സ്ഥലംമാറ്റി. സെക്കന്ററി വിദ്യാഭ്യാസ ഡയറക്ടര്‍ ആനന്ദ് കിഷോറാണ് പുതിയ ഐജി.
ജയില്‍ ഐജിയായിരുന്ന ദീപക് സിന്‍ഹ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ ഒഴിവിലാണ് ബീഹാര്‍ പൊലീസില്‍ പ്രത്യേക സെക്രട്ടറിയായിരുന്ന പ്രസാദിനെ തല്‍സ്ഥാനത്ത് നിയമിച്ചത്.
ജെഹാനാബാദിലെ സാഹചര്യങ്ങള്‍ വിലയിരുത്താനായി ചീഫ് സെക്രട്ടറി ജി.എസ് കാംഗ്, ആഭ്യന്തരസെക്രട്ടറി, പുതിയ ജയില്‍ ഐജി ആനന്ദ് കിഷോര്‍, ജെഹാനാബാദ് എസ്പി ബി.എസ് മീന തുടങ്ങിയവര്‍ ജെഹാനാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications