ഭീകരാക്രമണം: ലാല്‍ ചൗക്കില്‍ ഏറ്റുമുട്ടല്‍ തുടരുന്നു
ശ്രീനഗര്‍: ശ്രീനഗറില്‍ ലാല്‍ ചൗക്കില്‍ ഹോട്ടലില്‍ കയറിക്കൂടിയ ഭീകരരെ കീഴടക്കാനുള്ള ശ്രമങ്ങള്‍ സൈനികര്‍ തുടരുന്നു. നവംബര്‍ 15 ചൊവ്വാഴ്ച രാവിലെ മൂന്നു നാട്ടുകാരെ ഒരു ഹോട്ടലില്‍ നിന്ന് സുരക്ഷാ സൈനികര്‍ രക്ഷപ്പെടുത്തി.
ലാല്‍ ചൗക്കില്‍ രണ്ട് തീവ്രവാദികള്‍ ഒരു കെട്ടിടത്തില്‍ കയറിക്കൂടിയിട്ടുണ്ടെന്നാണ് സൈനികരുടെ നിഗമനം. അല്‍ മസൂരിയന്‍ എന്ന തീവ്രവാദി സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിനു ശേഷം തങ്ങളുടെ ആള്‍ക്കാര്‍ സുരക്ഷിതമായി തിരിച്ചെത്തിയാണ് സംഘടന അവകാശപ്പെട്ടത്.
ഭീകരരെ കെട്ടിടങ്ങളില്‍ നിന്നും പുറത്തുചാടിക്കാനുള്ള ശ്രമം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സൈനികര്‍ ഒഴിവാക്കുകയായിരുന്നു. ഒട്ടേറെ പേര്‍ പല കെട്ടിടങ്ങളിലും കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. കെട്ടിടങ്ങളില്‍ ആളുകളില്ലെന്ന് ബോധ്യമായാല്‍ ഭീകരരെ പുറത്തുചാടിക്കാനുള്ള നീക്കം പുനരാരംഭിക്കുമെന്ന് സിആര്‍പിഎഫ് ഡിജിപി ജെ.എന്‍. ഓജ അറിയിച്ചു.
തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. 13 പേര്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications