ഭീകരാക്രമണത്തില്‍ നിന്നും മുന്‍ കശ്മീര്‍ മന്ത്രി രക്ഷപ്പെട്ടു
ശ്രീനഗര്‍: റാലിയ്ക്കിടെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കാര്യമായ പരിക്കേല്‍ക്കാതെ മുന്‍ ജമ്മു കശ്മീര്‍ മന്ത്രി രക്ഷപ്പെട്ടു. രണ്ട് പൊലീസ് ഓഫീസര്‍മാരുള്‍പ്പെടെ 45 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്.
ശ്രീനഗറില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ തംഗ്മാര്‍ഗില്‍ മുന്‍ ജമ്മു കശ്മീര്‍ ടൂറിസം മന്ത്രിയും മുതിര്‍ന്ന പിഡിപി നേതാവുമായ ഗുലാന്‍ ഹസന്‍ മിസര്‍ പങ്കെടുത്ത റാലിയ്ക്കിടെയാണ് ഭീകരാക്രമണമുണ്ടായത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ മിര്‍ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ ഭീകരര്‍ വേദിക്കു നേരെ ഗ്രനേഡ് എറിയുകയായിരുന്നു. മിറിന് നിസ്സാരമായ പരിക്കു പറ്റി.












Click it and Unblock the Notifications