മോണിക്കയെ വിട്ടുകിട്ടാനുള്ള സിബിഐ ഹര്‍ജിയില്‍ 17ന് വിധി
ഹൈദരാബാദ്: അബു സലീമിന്റെ കാമുകി മോണിക്ക ബേദിയെ കസ്റഡിയില്‍ വിട്ടുകിട്ടാനുള്ള സിബിഐയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് പ്രത്യേക സിബിഐ കോടതി നവംബര്‍ 17ലേക്ക് മാറ്റി.
സിബിഐ പ്രത്യേക കോടതി ജഡ്ജി സി.വി.സുബ്രഹ്മണ്യമാണ് ഹര്‍ജിയിലുള്ള വിധി 17ലേക്ക് മാററിയത്.
പാസ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ച കേസുമായി ബന്ധപ്പെട്ട് മുംബൈയില്‍ നിന്നും ഹൈദരാബാദിലേക്ക് കൊണ്ടുവന്ന മോണിക്കയെ നവംബര്‍ 12ന് സിബിഐ പ്രത്യേക കോടതി ജഡ്ജി മുന്‍പാകെ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് ജഡ്ജി മോണിക്കയെ നവംബര്‍ 27വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്യുകയായിരുന്നു. മോണിക്കയെ ചോദ്യം ചെയ്യുന്നതിനായി അഞ്ചുദിവസം കസ്റഡിയില്‍ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications