ജാര്‍ഖണ്ഡില്‍ രണ്ട് നക്സലുകള്‍ കൊല്ലപ്പെട്ടു
ഹസാരിബാഗ്: ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു. നവംബര്‍ 15 ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്.
കൊല്ലപ്പെട്ട രണ്ടുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. അടുത്തയാളുടെ മൃതദേഹത്തിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഈ മൃതദേഹം നക്സലുകള്‍ എടുത്തുകൊണ്ടുപോയതായും സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രവീണ്‍ സിംഗിന്റെ നേതൃത്വത്തില്‍ കേര്‍ദാരി പൊലീസ് അതിര്‍ത്തിയിലുള്ള നിരി വനത്തിനുള്ളില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് നക്സലുകള്‍ കൊല്ലപ്പെട്ടത്. നക്സലൈന്ന് സംശയിക്കുന്ന ഒരാള്‍ പൊലീസ് പിടിയിലാകുകയും ചെയ്തിട്ടുണ്ട്.
ബീഹാറിലെ ജയില്‍ ആക്രമണത്തെ തുടര്‍ന്ന് ജാര്‍ഖണ്ഡിലും സുരക്ഷാഏര്‍പ്പാടുകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ബീഹാര്‍-ജാര്‍ഖണ്ഡ് അതിര്‍ത്തിയിലും പൊലീസുകാര്‍ റെയ്ഡ് നടത്തുന്നുണ്ട്.












Click it and Unblock the Notifications