അബുസലിമും മോണിക്കയും പോര്‍ച്ചുഗലുകാരെ വിവാഹം ചെയ്തിരുന്നു
മുംബൈ: അധോലോക കുറ്റവാളി അബുസലിമും കാമുകി മോണിക്ക ബേദിയും പോര്‍ച്ചുഗല്‍ പൗരത്വം കിട്ടുന്നതിനായി പോര്‍ച്ചുഗലുകാരെ വിവാഹം ചെയ്തിരുന്നുവെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
പൊലീസ് അന്വേഷണം ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ഇത്. പോര്‍ച്ചുഗലുകാരുമായുള്ള വിവാഹത്തിനു ശേഷം ഇവര്‍ക്കു പോര്‍ച്ചുഗല്‍ നിയമം അനുസരിച്ച് സ്ഥിരതാമസക്കാരെന്ന പരിഗണന ലഭിച്ചിരുന്നു. ഇവര്‍ അടുത്തുതന്നെ പോര്‍ച്ചുഗല്‍ പൗരത്വത്തിനായി അപേക്ഷിക്കുമായിരുന്നുവെന്നും സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ പോര്‍ച്ചുഗല്‍ പൊലീസിന്റെ പിടിയിലായതോടെ ഇവരുടെ പദ്ധതികള്‍ പൊളിഞ്ഞു.












Click it and Unblock the Notifications